ബഹ്​റൈന്​ കുവൈത്ത്​ സഹായം; രണ്ട്​ കരാറുകളിൽ ഒപ്പുവെച്ചു

മനാമ: ബഹ്റൈനിലെ സാമൂഹിക സുരക്ഷാപദ്ധതികൾക്ക് കുവൈത്ത് സഹായം ഉറപ്പാക്കുന്ന രണ്ട് നിർണായക കരാറുകളിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. 39 ദശലക്ഷം ഡോളറിെൻറ പദ്ധതികളിലാണ് ബഹ്റൈൻ സർക്കാറും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറും തമ്മിൽ ഒപ്പിട്ടത്.
ധനകാര്യ മന്ത്രി ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയും ഫണ്ട് ഡയറക്ടർ അബ്ദുൽ വഹാബ് അൽ ബദറും കരാറിൽ ഒപ്പുവെച്ചു. 
മൊറോക്കോയിൽ നടന്ന സംയുക്ത അറബ് ധനകാര്യ സ്ഥാപനങ്ങളുടെ യോഗത്തിനിടെയാണ് ചടങ്ങ് നടന്നത്. 
ആദ്യ കരാർ പ്രകാരം ഹമദ് ടൗണിൽ സാമൂഹിക ക്ഷേമ കോംപ്ലക്സ് നിർമിക്കാൻ 19 ദശലക്ഷം ഡോളർ നൽകും. ഇതിൽ നാല് സോഷ്യൽ കെയർ സെൻററുകളുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.രണ്ടാമത്തെ കരാർ പ്രകാരം ഇൗസ ടൗണിൽ സോഷ്യൽ സർവീസ് കോംപ്ലക്സ് നിർമിക്കാൻ 20 ദശലക്ഷം ഡോളറും അനുവദിക്കും.പ്രായമായവരെയും സവിശേഷ പരിചരണം ആവശ്യമുള്ളവരെയും ലക്ഷ്യമിട്ടുള്ള സാമൂഹിക സേവന മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കാൻ പദ്ധതികൾ സഹായകമാകും.
ഇൗ രണ്ടു വിഭാഗങ്ങളിലും പെടുന്നവരെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ ജനങ്ങളിൽ അവബോധം വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തും. 
വികസന പ്രവർത്തനങ്ങളുടെ മാനുഷിക മുഖം ഉറപ്പാക്കുന്ന ബഹ്റൈൻ സർക്കാറിെൻറ നയങ്ങളാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് ശൈഖ് അഹ്മദ് പറഞ്ഞു.ബഹ്റൈനിലെ വികസന പ്രവർത്തനങ്ങളിൽ കുവൈത്ത് അധികൃതർ നൽകി വരുന്ന പിന്തുണ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ ഭവനമേഖല,പൊതുമരാമത്ത് ജോലികൾ, ൈവദ്യുതി, സാമൂഹിക വികസനം തുടങ്ങിയ രംഗങ്ങളുടെ വികസനത്തിനായി കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെൻറിെൻറ സഹായം മുമ്പും ലഭിച്ചിട്ടുണ്ട്. 
ഗൾഫ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബഹ്റൈന് കുവൈത്ത് നൽകുന്ന ധനസഹായത്തിെൻറ അവസാന ഭാഗത്തിൽ പെടുത്തിയാണ് പുതിയ കരാർ നിലവിൽ വന്നത്.
 
Tags:    
News Summary - bahrain, kuwait, help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.