മനാമ: തെലുങ്ക് ചിത്രത്തിലേക്ക് നായികമായി ബഹ്റൈനില്‍നിന്നുള്ള മലയാളി പെണ്‍കുട്ടി. ചെങ്ങന്നൂര്‍ സ്വദേശികളായ കോശി ഉമ്മന്‍െറയും ഷൈനി കോശിയുടെയും മകള്‍ സെബ മറിയം കോശിയാണ് ചിത്രത്തില്‍ നായികയാകുന്നത്. എട്ടാംതരം മുതല്‍ ന്യൂ ഇന്ത്യന്‍ സ്കൂളിലാണ് സെബ പഠിച്ചത്. തുടര്‍ന്ന് മുംബൈ സെന്‍റ് സേവിയേഴ്സില്‍ ബിരുദവും വിസിലിങ് വുഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മീഡിയ കമ്യുണിക്കേഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ മനോവികാസിന്‍െറ പുതിയ സിനിമയിലാണ് നായികയായി അവസരം ലഭിച്ചത്.
‘എം ജെറിഗണ്ടി’ എന്നാണ് സിനിമയുടെ പേര്. ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് പുരാഗമിക്കുകയാണ്. ബഹ്റൈന്‍ കലാവേദികളിലും നൃത്ത-അഭിനയ രംഗത്തും സജീവമായിരുന്നു സെബ. 2007ല്‍ ബഹ്റൈനില്‍ നടന്ന ഷോര്‍ട് ഫിലിം ഫെസ്റ്റില്‍ ‘ന്യൂ മൂണ്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ ചിത്രത്തിന്‍െറ കൊറിയോഗ്രാഫി ചെയ്യുന്നത് സെബയാണ്. സിനിമയില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.