ബ​ഹ്റൈ​ൻ മ​ല​യാ​ളി സെ​യി​ൽ ടീം ​വാ​ർ​ഷി​കാ​ഘോ​ഷം

ബ​ഹ്റൈ​ൻ മ​ല​യാ​ളി സെ​യി​ൽ ടീം ​മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: സെ​യി​ൽ​സ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്റൈ​ൻ മ​ല​യാ​ളി സെ​യി​ൽ​സ് ടീം (​ബി.​എം.​എ​സ്.​ടി ) ‘ബ്രീ​സ് 2024’ എ​ന്ന പേ​രി​ൽ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

അ​ദ്ലി​യ ബാ​ൻ സാം​ഗ് താ​യ് റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ബ​ഹ്റൈ​നി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത നൃ​ത്ത ഹാ​സ്യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം‘​ത​രം​ഗ്’ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​യും ന​ട​ന്നു. ആ​ര​വം നാ​ട​ൻ പാ​ട്ട് സം​ഘ​ത്തി​ന്റെ നാ​ട​ൻ പാ​ട്ടു​ക​ളും ബി.​എം.​എ​സ്.​ടി ലേ​ഡീ​സ് വി​ങ് അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടി​ക്ക​ളി​യും ന​ട​ന്നു. വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ പ്ര​ശ​സ്ത സി​നി​മ താ​ര​ങ്ങ​ളാ​യ നോ​ബി മാ​ർ​ക്കോ​സും അ​സീ​സ് നെ​ടു​മ​ങ്ങാ​ടും അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി സ്‌​കി​റ്റു​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​റ്റി.

പ്ര​സി​ഡ​ന്റ് സ​നി​ൽ കാ​ണി​പ്പ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ദി​ലീ​പ് മോ​ഹ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി.​ആ​ർ.​ബി, സ​ൺ ടോ​പ്പ് വി​ത​ര​ണ​ക്കാ​രാ​യ അ​ൽ​ജ​സീ​റ ഗ്രൂ​പ്പി​ന്റെ ക​ൺ​ട്രി ഹെ​ഡ് ശ്രീ​ധ​ര​ൻ, ലു​ലു ഗ്രൂ​പ് പ​ർ​ച്ചേ​സ് ഹെ​ഡ് മ​ഹേ​ഷ് നാ​ട്ടി​ക, അ​ൽ ക​ബീ​ർ ഗ്രൂ​പ് ക​ൺ​ട്രി മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ, ഇ​ന്ത്യ​ൻ സ്കൂ​ൾ സെ​ക്ര​ട്ട​റി രാ​ജ പാ​ണ്ഡ്യ​ൻ, കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, കേ​ര​ളീ​യ സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ് കു​മാ​ർ, സ്റ്റാ​ർ വി​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സേ​തു​രാ​ജ് ക​ട​ക്ക​ൽ, ബി.​എം.​എ​സ്.​ടി പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ സി​ജു​കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി.​സ​ലിം എ​ന്നി​വ​രും സം​സാ​രി​ച്ചു. ഇ​ഷി​ക പ്ര​ദീ​പ്‌ അ​വ​താ​ര​ക​യാ​യ പ​രി​പാ​ടി​യി​ൽ ട്ര​ഷ​റ​ർ ആ​രി​ഫ് പോ​ർ​ക്കു​ളം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നീ​ര​ജ്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​രു​ൺ ആ​ർ.​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ജി ദി​വാ​ക​ര​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ മൈ​ക്കി​ൾ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി സ​ജി​ത് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ത്യ​ൻ, ശ്രീ​ലേ​ഷ്, ശി​ഹാ​ബ് മ​ര​ക്കാ​ർ, ഗ​ണേ​ഷ് കു​റാ​റ, അ​ഷ​റ​ഫ്, ഹ​സ്സ​ൻ, പ്ര​ജീ​ഷ്, പ്ര​ശാ​ന്ത്, റ​ഹീം, സു​മേ​ഷ് അ​ലി​യ​ത്ത്, വേ​ണു, ബ​ഷീ​ർ, അ​ല​ക്സ്, ലി​ജി​ൻ, അ​ഷ്‌​റ​ഫ്‌ ഹൈ​ദ്രു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Bahrain Malayali Sail Team 3rd Anniversary Announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.