മനാമ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി) ബഹ്റൈൻ പ്രോവിൻസ് സമ്മർ ഫിയസ്റ്റ 2024 കുടുംബ സംഗമം മിറാഡോർ ഹോട്ടലിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു (ഡബ്ല്യൂ. എം.സി) ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു.
ഡബ്ല്യൂ.എം.സി ബഹ്റൈൻ പ്രോവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാന്മാരായ വിനോദ് നാരായണൻ, എ.എം. നസീർ, വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, ട്രഷറർ ഹരീഷ് നായർ, വനിത വിഭാഗം പ്രസിഡന്റ് ഷെജിൻ എന്നിവർ സംസാരിച്ചു. പ്രശസ്ത നടിയും ഡബ്ല്യൂ.എം.സി കുടുംബാംഗവുമായ ശ്രീലയ റോബിൻ സെലിബ്രിറ്റി ഗസ്റ്റായിരുന്നു.
കെ.സി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെയിംസ് ജോൺ, ഡബ്ല്യൂ.എം.സി മിഡിലീസ്റ്റ് റീജ്യൻ വൈസ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ഷെമിലി പി. ജോൺ, പ്രശസ്ത നാടക, സിനിമ കലാകാരി ലിസി ജോൺ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഡബ്ല്യൂ.എം.സി ബഹ്റൈൻ പ്രോവിൻസ് വൈസ് ചെയർമാനും ഇന്റർനാഷനൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റായ വിനോദ് നാരായണന്റെ നേതൃത്വത്തിൽ വനിതാവിഭാഗം പ്രസിഡന്റ് ഷെജിൻ, സെക്രട്ടറി അനു അലൻ എന്നിവർ വിനോദ പരിപാടികൾ നിയന്ത്രിച്ചു.
ആഗസ്റ്റ് 2 മുതൽ 5 വരെ തിരുവനന്തപുരം ഹയാത് റീജൻസിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ 100 അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. ഡബ്ല്യൂ.എം.സി വനിത വിഭാഗം വൈസ് പ്രസിഡന്റ് ഉഷ സുരേഷ് അവതാരകയായിരുന്നു. വനിത വിഭാഗം ജനറൽ സെക്രട്ടറി അനു അലൻ കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.