മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ കൃഷ്ണ രാജീവൻ നായർ കലാരത്ന ബഹുമതി നേടി. മൂന്നാം തവണയാണ് കൃഷ്ണ രാജീവൻ നായർ ഇന്ത്യൻ സ്കൂൾ കലാരത്ന അവാർഡ് കരസ്ഥമാക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ കൃഷ്ണ 73 പോയന്റുകളാണ് നേടിയത്.
2017ലും 2022ലും കൃഷ്ണ കലാരത്ന അവാർഡ് നേടിയിരുന്നു. 2023ൽ പത്താം ക്ലാസ് പരീക്ഷയിൽ 98.2 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായി കൃഷ്ണ പഠനത്തിലും മികവ് തെളിയിച്ചു. മാധ്യമപ്രവർത്തകനും കലാസാംസ്കാരിക പ്രവർത്തകനുമായ രാജീവ് വെള്ളിക്കോത്തിന്റെയും ശുഭ പ്രഭയുടെയും മകളാണ്.
കാസർകോട് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ രാജീവ് 2007 മുതൽ ബഹ്റൈനിലുണ്ട്. കൃഷ്ണയും ഇരട്ട സഹോദരൻ ശ്രീഹരിയും എൽ.കെ.ജി മുതൽ ഇന്ത്യൻ സ്കൂളിലാണ് പഠിക്കുന്നത്. ഇരുവരും കലാമേഖലയിലും അഭിനയ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച നരേന്ദ്ര പ്രസാദ് നാടക മത്സരത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും കൃഷ്ണക്ക് ലഭിച്ചിട്ടുണ്ട്. 2016ൽ അൽഹൈക്മ ഇന്റർനാഷനൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ സ്പീച്ച് കോമ്പറ്റീഷനിൽ ബെസ്റ്റ് സ്പീച്ച് ജൂനിയർ അംബാസഡറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികകൂടിയായ കൃഷ്ണ വയലിൻ, കീബോർഡ് അടക്കം സംഗീതോപകരണങ്ങളിലും നിപുണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.