മനാമ: ബഹ്റൈൻ ദേശീയദിനാഘോഷ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെയിന്റിങ് മത്സരം ശ്രദ്ധേയമായി. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികളും മുതിർന്നവരുമടക്കം 750ൽപരം പേർ വിവിധ വിഷയങ്ങളിൽ വർണചിത്രങ്ങൾ ഒരുക്കി.
മനാമ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി ദേശീയ ദിനാഘോഷത്തിന്റെയും പെയിന്റിങ് മത്സരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ആൻറണി പൗലോസ്, ബഹ്റൈനിലെ പ്രമുഖ ചിത്രകാരൻ യാസിർ മെഹ്ദി, പ്രമുഖ ജോർഡനി ചിത്രകാരി ഇറിനോ അവറിനോസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫാറൂഖ്, ചിത്രകല ക്ലബ് കൺവീനർ ആൽബർട്ട് ആൻറണി, ചിത്രകല ക്ലബ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. മത്സരത്തിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും 22ന് നടക്കുന്ന ക്രിസ്മസ് ആഘോഷച്ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.