മനാമ: ഒമാൻ സന്ദർശിച്ച ബഹ്റൈൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡന്റും കോർട്ട് ഓഫ് കാസേഷൻ (പരമോന്നത കോടതി) ചെയർമാനുമായ ശൈഖ് ഖാലിദ് അലി ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഒമാൻ സുപ്രീംകോടതി ചെയർമാൻ സയ്യിദ് ഖലീഫ സഈദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ജുഡീഷ്യൽ സഹകരണത്തിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്യുകയും ഈ മേഖലയുമായി ബന്ധപ്പെട്ട് കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. ബഹ്റൈൻ ജുഡീഷ്യൽ പ്രതിനിധി സംഘം ഒമാനി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.