മനാമ: ജി.സി.സി-യു.എസ് വിദേശകാര്യ മന്ത്രിതല സംയുക്ത സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.
ന്യൂയോർക്കിൽ കൂടിയ യോഗത്തിൽ വിവിധ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള മന്ത്രിമാരും സംബന്ധിച്ചു. യു.എൻ 78ാമത് ജനറൽ അസംബ്ലി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. നിലവിലെ മന്ത്രിതല സമിതി തലവനും ഒമാൻ വിദേശകാര്യ മന്ത്രിയുമായ ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുടെയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവിയും സംബന്ധിച്ചു.
യു.എസും വിവിധ ജി.സി.സി രാഷ്ട്രങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.