മനാമ: ബഹ്റൈൻ അയൽരാജ്യമായ ഖത്തറുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ചു. ഭീകരതയെ പിന്തുണക്കുന്നു, രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്നീ കാരണങ്ങളാണ് ബന്ധം വിഛേദിക്കാനുള്ള കാരണമായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുലർച്ചെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. 48മണിക്കൂറിനുള്ളിൽ നയതന്ത്ര ബന്ധവും അവസാനിപ്പിക്കുന്നതിനാൽ ഖത്തറിെൻറ എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടണമെന്നും അറിയിപ്പിലുണ്ട്. ബഹ്റൈനിലുള്ള ഖത്തർ പൗരൻമാർക്ക് രാജ്യം വിടാൻ രണ്ടാഴ്ച സമയമുണ്ട്. കടൽ^വ്യോമ ഗതാഗതവും നിർത്തലാക്കും.
മാധ്യമങ്ങൾ വഴി പ്രകോപനം സൃഷ്ടിക്കൽ, ഇറാൻ ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധ ഭീകരർക്ക് പിന്തുണയും പണവും നൽകൽ എന്നിവയാണ് ഖത്തറിെൻറ നേതൃത്വത്തിൽ നടക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് അട്ടിമറി നടത്താനും പ്രശ്നങ്ങൾ ആളിക്കത്തിക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമാണിത്. ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിെൻറ ഭാഗമായാണ് കടുത്ത നടപടിയെന്ന് വാർത്ത ഏജൻസിയായ ബി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈെൻറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും സ്ഥിരതയും സുരക്ഷയും അലേങ്കാലപ്പെടുത്താനും ഖത്തർ നിരന്തര ശ്രമമാണ് നടത്തുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണ്.
നിയമങ്ങളും മൂല്യങ്ങളും അയൽരാജ്യങ്ങൾ തമ്മിൽ പാലിക്കേണ്ട മര്യാദകളും പരിഗണിക്കാതെയുള്ള ഇടപെടലുകളാണ് ഖത്തർ നടത്തുന്നത്. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ദോഹയിലെ ബഹ്ൈറെൻറ നയതന്ത്രകാര്യാലയവും അടക്കുകയാണ്. 24മണിക്കൂറിനുള്ളിൽ വ്യോമപാതയും അടക്കും. ബഹ്റൈൻ പൗരൻമാർക്ക് ഖത്തറിലേക്ക് പോകുന്നതിന് വിലക്കുണ്ട്. പൗരൻമാർ അവിടെ തങ്ങാനും പാടില്ല. ബഹ്റൈനിലേക്ക് ഖത്തർ പൗരൻമാരെ പുതിയ സാഹചര്യത്തിൽ കടക്കാൻ അനുവദിക്കാത്തതിൽ ഖേദമുണ്ട്. ബഹ്റൈൻ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയും അനുവദിക്കില്ല. നിലവിലെ സാഹചര്യം മുതലെടുത്ത് ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങളുണ്ടാകാതിരിക്കാൻ ബഹ്റൈനിലെ ഖത്തർ പൗരൻമാർ പെെട്ടന്ന് തിരിച്ചുപോകണം. ഖത്തറിലെ ജനങ്ങളോട് ബഹ്റൈനുള്ള സ്നേഹവും ബഹുമാനവും അവർക്ക് ബഹ്റൈനോടുള്ള ബന്ധവും പരിഗണിക്കുേമ്പാൾ തന്നെ,പുതിയ സാഹചര്യത്തിൽ ഇക്കാര്യം ആവശ്യപ്പെടാെത നിവൃത്തിയില്ല.
ഖത്തറിെൻറ അപകടകരമായ നടപടികൾ ബഹ്റൈനുപുറമെ, ഇതര സഹോദര ഗൾഫ് രാഷ്ട്രങ്ങൾക്കും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇത് അവഗണിക്കാനോ, അംഗീകരിക്കാനോ സാധിക്കില്ല. ഇത്തരം നീക്കങ്ങളെ കർശനമായി നേരിടും. ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതിൽ ബഹ്റൈന് ഖേദമുണ്ട്. പുതിയ നടപടിയിലേക്ക് നയിച്ച സാഹചര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഖത്തരി ജനതക്കുണ്ട്. ഭീകരതയോട് യാതൊരു അനുരഞ്ജനവുമില്ലാത്ത രാജ്യമാണ് ബഹ്റൈൻ എന്നും പ്രസ്താവനയിൽ പറയുന്നു. പുതിയ തീരുമാനം ഖത്തറും ബഹ്റൈനുമിടയിലുള്ള വ്യാപാര ബന്ധത്തെയും ബാധിക്കുമെന്നതിനാൽ വ്യാപാരികളും മറ്റും കടുത്ത ആശങ്കയിലാണ്. അവധിക്കാലം അടുത്തതിനാൽ, പലരും ഖത്തറിലേക്കും ഖത്തറിലുള്ളവർ ബഹ്റൈനിലേക്കും വരുന്ന പതിവുണ്ട്. അതും മുടങ്ങും. പലരും നാട്ടിലേക്ക് പോകാൻ ഖത്തർ വഴിയുള്ള വിമാനടിക്കറ്റാണ് ബുക്ക് ചെയ്തിട്ടുള്ളത്.
വ്യോമഗതാഗതം റദ്ദാക്കുന്നതോടെ വിമാനകമ്പനികൾ ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനാണ് സാധ്യത. പണം തിരിച്ച് കിട്ടിയാലും വെക്കേഷൻ സമയമായതിനാൽ ടിക്കറ്റ് കിട്ടാതെ കുടുംബങ്ങൾ വിഷമിക്കാനുമിടയുണ്ട്. വിസിറ്റിങ് വിസയിൽ വന്നവർ സാധാരണ മടങ്ങാറുള്ളത് അവസാന ദിവസമാണ്. ഇൗ ദിവസത്തെ യാത്ര മുടങ്ങിയാൽ അവർ വിസ പുതുക്കേണ്ടി വരും. ഖത്തറിൽ ജോലി ചെയ്യുന്ന ബഹ്റൈൻ പൗരൻമാർ മടങ്ങേണ്ടി വരുമെന്നതിനാൽ ആ വഴിക്കുന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഖത്തറിലും ബഹ്റൈനിലുമായി ബിസിനസ് നടത്തുന്ന നിരവധി മലയാളികളുണ്ട്. ഇവരുടെ പോക്കുവരവ് പുതിയ സാഹചര്യത്തിൽ തടസപ്പെടും. വ്യാപാരി സമൂഹം പ്രശ്നങ്ങൾ അധികം വൈകാതെ തീരുമെന്ന പ്രതീക്ഷയിലാണ്. ബഹ്റൈനിലെ മിക്ക മണി എക്സ്ചേഞ്ചുകളും ഖത്തർ കറൻസി എടുക്കുന്നത് ഇന്നലെ വൈകീേട്ടാടെ നിർത്തി. അനിശ്ചിതാവസ്ഥ പരിഗണിച്ചാണ് ഇൗ നടപടിയെന്ന് എക്സ്ചേഞ്ച് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.