സാമ്പത്തിക രംഗത്തെ സ്ത്രീ പങ്കാളിത്തം; ബഹ്റൈന് മുൻനിര സ്ഥാനം

മനാമ: സാമ്പത്തിക രംഗത്തെ വനിതകളുടെ പങ്കാളിത്തത്തിലും ലിംഗ സമത്വം ഉറപ്പുവരുത്തുന്നതിലും ബഹ്റൈന് മുൻനിര സ്ഥാനം. ലോക ബാങ്ക് ഗ്രൂപ്പിന്റെ 'വനിത, ബിസിനസ്, നിയമം 2022' റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം 2018ലേതിനേക്കാൾ ബഹ്റൈന്റെ സ്കോർ 73 ശതമാനം മെച്ചപ്പെട്ടു.

ധനകാര്യ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുന്ന നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് 190 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഇതനുസരിച്ച് ബഹ്റൈന്റെ സ്കോർ 9.4 പോയന്‍റ് ഉയർന്ന് 65ൽ എത്തി. വേതന വിതരണത്തിൽ 100 സ്കോറും നേടാൻ ബഹ്റൈന് കഴിഞ്ഞു. തൊഴിൽ വിപണിയിൽ ലിംഗസമത്വം ഉറപ്പ് വരുത്താനുള്ള നിയമങ്ങളുടെ പ്രതിഫലനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സംരംഭകത്വ സൂചികയിലും ബഹ്റൈൻ 100 സ്കോർ സ്വന്തമാക്കി. സംരംഭകത്വ മേഖലയിൽ സ്ത്രീ-പുരുഷ സമത്വം കൈവരിച്ചതിന്റെ ഫലമാണ് ഇത്.

തൊഴിലിട സൂചികയിൽ ബഹ്റൈന് 100ൽ 75 സ്കോറാണ് ലഭിച്ചത്. ഈ രംഗത്തും ബഹ്റൈന്റെ മികവ് തെളിയിക്കുന്നതാണിത്.

ഒരേ സ്വഭാവത്തിലുള്ള ജോലിയുടെ വേതനത്തിൽ സ്ത്രീ-പുരുഷ വിവേചനം ഇല്ലാതാക്കാൻ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിൽ 2021ൽ കൊണ്ടുവന്ന ഭേദഗതി ബഹ്റൈന്റെ നേട്ടത്തിൽ വലിയ പങ്കാണ് വഹിച്ചത്.

രാത്രി ഷിഫ്റ്റ് ഉൾപ്പെടെ ചില മേഖലകളിൽ സ്ത്രീകളുടെ അവസരങ്ങൾ പ രിമിതപ്പെടുത്തുന്ന വ്യവസ്ഥകളും ഭേദഗതിയിൽ എടുത്തുകളഞ്ഞിരുന്നു.

Tags:    
News Summary - Bahrain ranks first in women's participation in the economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.