ബ​ഹ്‌​റൈ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഷൈ​ഖ റാ​ണ ബി​ൻ​ത് ഇ​സ ബി​ൻ ദൈ​ജ് അ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ​യു​മാ​യി സം​സാ​രി​ക്കു​ന്നു

വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ബ​ഹ്റൈ​ന് താ​ൽ​പ​ര്യം

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ​യെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലും ട്ര​സ്റ്റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ഡോ. ​ഷൈ​ഖ റാ​ണ ബി​ൻ​ത് ഇ​സ ബി​ൻ ദൈ​ജ് അ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

ബ​ഹ്‌​റൈ​ൻ-​ഇ​ന്ത്യ​ൻ ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ളെ​യും വി​വി​ധ ത​ല​ങ്ങ​ളി​ൽ സാ​ക്ഷ്യം​വ​ഹി​ച്ച പു​രോ​ഗ​തി​യെ​യും സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​ശം​സി​ച്ചു.

വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യെ പി​ന്തു​ണ​ക്കു​ക​യും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന​ത​ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കാ​നു​ള്ള കൗ​ൺ​സി​ലി​ന്റെ താ​ൽ​പ​ര്യം അ​വ​ർ സ്ഥി​രീ​ക​രി​ച്ചു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ​തെ​ല്ലാം ന​ൽ​കു​ന്ന​തി​ലും കൗ​ൺ​സി​ലി​ന്റെ പ​ങ്കും പ്ര​യ​ത്ന​ങ്ങ​ളും അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Bahrain to co-operate with India in education and research sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.