വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ബഹ്റൈന് താൽപര്യം
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കൗൺസിൽ സെക്രട്ടറി ജനറലും ട്രസ്റ്റി ബോർഡ് വൈസ് ചെയർപേഴ്സനുമായ ഡോ. ഷൈഖ റാണ ബിൻത് ഇസ ബിൻ ദൈജ് അൽ ഖലീഫ സ്വീകരിച്ചു.
ബഹ്റൈൻ-ഇന്ത്യൻ ഉന്നതബന്ധങ്ങളെയും വിവിധ തലങ്ങളിൽ സാക്ഷ്യംവഹിച്ച പുരോഗതിയെയും സെക്രട്ടറി ജനറൽ പ്രശംസിച്ചു.
വിദ്യാഭ്യാസ പ്രക്രിയയെ പിന്തുണക്കുകയും ഇരു രാജ്യങ്ങളിലെയും സുസ്ഥിര വികസനം കൈവരിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നതരത്തിൽ വിദ്യാഭ്യാസ, ഗവേഷണ സഹകരണം വികസിപ്പിക്കാനുള്ള കൗൺസിലിന്റെ താൽപര്യം അവർ സ്ഥിരീകരിച്ചു.
ഉന്നതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഉന്നതവിദ്യാഭ്യാസത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായതെല്ലാം നൽകുന്നതിലും കൗൺസിലിന്റെ പങ്കും പ്രയത്നങ്ങളും അംബാസഡർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.