ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നെ ബ​ഹ്​​റൈ​ൻ സ്വാ​ഗ​തം​ചെ​യ്​​തു

മ​നാ​മ: ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ലി​നെ ബ​ഹ്​​റൈ​ൻ സ്വാ​ഗ​തം​ചെ​യ്​​തു. ഖ​ത്ത​ർ, ഈ​ജി​പ്​​ത്, അ​മേ​രി​ക്ക എ​ന്നി​വ​യു​ടെ മ​ധ്യ​സ്​​ഥ​ത​യി​ൽ ന​ട​ന്ന ശ്ര​മ​ങ്ങ​ളാ​ണ്​ വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. ഈ​ ​രാ​ജ്യ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ബ​ന്ദി​ക​ളെ കൈ​മാ​റു​ന്ന​തി​നും ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കു​ന്ന​തി​നും വെ​ടി​നി​ർ​ത്ത​ൽ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

ശാ​ശ്വ​ത​മാ​യ ​വെ​ടി​നി​ർ​ത്ത​ലി​ന്​ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കൂ​ടു​ത​ൽ സ​ഹാ​യം എ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഖു​ദു​സ്​ കേ​ന്ദ്ര​മാ​ക്കി സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം രൂ​പ​വ​ത്​​ക​രി​ക്കു​​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ഫ​ല​സ്​​തീ​നി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​നും ഫ​ല​സ്​​തീ​നി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നും സാ​ധി​ക്കൂ​വെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Bahrain welcomed Gaza ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.