ഗസ്സയിലെ വെടിനിർത്തലിനെ ബഹ്റൈൻ സ്വാഗതംചെയ്തു
text_fieldsമനാമ: ഗസ്സയിലെ വെടിനിർത്തലിനെ ബഹ്റൈൻ സ്വാഗതംചെയ്തു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിൽ നടന്ന ശ്രമങ്ങളാണ് വിജയത്തിലെത്തിയത്. ഈ രാജ്യങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു. ബന്ദികളെ കൈമാറുന്നതിനും ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കുന്നതിനും വെടിനിർത്തൽ ഗുണകരമാകുമെന്നാണ് കരുതുന്നത്.
ശാശ്വതമായ വെടിനിർത്തലിന് അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും കൂടുതൽ സഹായം എത്തിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതിലൂടെ മാത്രമേ ഫലസ്തീനിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനും ഫലസ്തീനികളുടെ അവകാശം സംരക്ഷിക്കാനും സാധിക്കൂവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.