മനാമ: ഇന്ത്യൻ ബിസിനസുകാരെ ബഹ്റൈനിൽ നിക്ഷേപത്തിന് ക്ഷണിച്ച് പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ (എസ്.സി.ഇ) ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. മുഹമ്മദ് മുബാറക് ബിൻ ദൈയ്ന. പരിസ്ഥിതി മേഖലയിൽ ഉൾപ്പെടെ വിജയകരമായ പദ്ധതികൾക്ക് ബഹ്റൈൻ സർക്കാർ നൽകുന്ന ഇളവുകൾ പ്രയോജനപ്പെടുത്താനും ഇന്ത്യൻ ബിസിനസുകാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ബഹ്റൈൻ ഇന്ത്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ ബഹ്റൈൻ ഇന്ത്യ സൊസൈറ്റി നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിെൻറ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച ഡോ. ബിൻ ദൈയ്ന സ്വദേശികളിലും പ്രവാസികളിലും പരിസ്ഥിതി സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിന് എൻ.ജി.ഒകളുമായി കൈകോർക്കാനുള്ള താൽപര്യവും അറിയിച്ചു. വിവിധ നിക്ഷേപ പദ്ധതികൾക്ക് എസ്.സി.ഇ ഒേട്ടറെ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ നിക്ഷേപകരെ അദ്ദേഹം ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.