ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്​ദുല്ല ആദിൽ ഫഖ്​റു ഡബ്ല്യു.എബി. എ.എഫ് സംഘാടനവേദിയിൽ

ആഗോള നിക്ഷേപക സമ്മേളനത്തിന് ബഹ്റൈൻ വേദിയാകും

മനാമ: 2024ലെ വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്​മെന്റ് ഫോറം (ഡബ്ല്യു.എബി.എ.എഫ്) നവംബർ 19, 20 തീയതികളിൽ ബഹ്‌റൈൻ ഫോർസീസൺ ഹോട്ടലിൽ നടക്കും. മൊബിലൈസിങ് എന്റർപ്രണർഷിപ് ആൻഡ് ഇന്നവേഷൻ ഇക്കോ സിസ്റ്റംസ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്ന തീമിലാണ് സമ്മേളനം നടക്കുന്നത്.

സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ പങ്ക് ഊന്നിപ്പറയുന്നതാണ് തീം. മേഖലയുടെ വിശാലമായ വികസനത്തിനനുയോജ്യമായ രീതിയിലുള്ള സഹകരണം സാധ്യമാക്കുന്നതു സംബന്ധിച്ച് സമ്മേളനം ചർച്ചചെയ്യും.

ഡിജിറ്റലൈസേഷൻ പുരോഗതി, ലിംഗനീതി, നിക്ഷേപം ആകർഷിക്കൽ എന്നിവയിലൂന്നി ആഗോള സാമ്പത്തിക വളർച്ച കൈവരിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ വ്യക്തമായ ചിത്രം ആവിഷ്കരിക്കാൻ സമ്മേളനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Bahrain will host a global investor conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.