മനാമ: ഇബ്നുൽ ഹൈതം സ്കൂളിലെ പൂർവ വിദ്യാർഥിയായ ബഹ്റൈൻ പ്രവാസിക്ക് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം. കേരള ആരോഗ്യ സർവകലാശാല നടത്തിയ എം.ബി.ബി.എസ് പരീക്ഷയിലാണ് കെ.പി. മുഹമ്മദ് ഹഫീസ് ഫസ്റ്റ് ക്ലാസോടെ പാസായത്. തലശ്ശേരി പുന്നോൽ സ്വദേശിയായ മുഹമ്മദ് ഹഫീസിന്റെ കുടുംബം വർഷങ്ങളായി ബഹ്റൈനിലാണ്.
ലബനൻ എംബസിയിൽ ഷെഫ് ആയ അയൂബ് ഖാനാണ് പിതാവ്. മാതാവ് അർഷിത അയൂബ്. മുഹമ്മദ് ഹഫീസ് ഒന്നാം ക്ലാസ് മുതൽ പത്തുവരെ ഇബ്നുൽ ഹൈതം സ്കൂളിലാണ് പഠിച്ചത്. ഉയർന്ന മാർക്ക് വാങ്ങി സ്കൂൾ ടോപ്പറായാണ് പാസായത്. പ്ലസ്ടു പഠനം മാഹി ചാലക്കര എക്സൽ പബ്ലിക്ക് സ്കൂളിലായിരുന്നു. അവിടെ നിന്നും ഉയർന്ന മാർക്കോടെ പാസായി. നീറ്റിലും ഉയർന്ന റാങ്ക് വാങ്ങി. തുടർന്ന് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്നു.
സഹോദരങ്ങളായ അഫീല, ഹാനി, ഹയ ഫാത്തിമ എന്നിവരും ഇബ്നുൽ ഹൈതം സ്കൂളിലാണ് പഠിച്ചത്. പീഡിയാട്രിക്സിൽ എം.ഡിക്കു ചേരാനാണ് മുഹമ്മദ് ഹഫീസിന്റെ ആഗ്രഹം. എല്ലാ പരീക്ഷകളിലും മികച്ച വിജയം മുഹമ്മദ് ഹഫീസിന് ആവർത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.