മനാമ: ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി ചേർന്ന് പാരന്റിങ് സെഷൻ സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റും ബിഹേവിയറൽ സൈക്കോതെറപ്പിസ്റ്റുമായ സിസ്റ്റർ ഷൈബി രക്ഷിതാക്കളും കുട്ടികളുമായി സംവദിച്ചു.
ജീവിതത്തിൽ ഗുണകരമല്ലാത്ത കാര്യങ്ങളിൽനിന്ന് മക്കളെ അകറ്റാൻ ഏറ്റവും പ്രായോഗിക മാർഗം രക്ഷിതാക്കൾ കൂടുതൽ സമയം അവരോടൊപ്പം ചെലവഴിക്കുക എന്നതാണെന്ന് സിസ്റ്റർ ഷൈബി വിശദീകരിച്ചു. വാശിപിടിക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചുകൊടുക്കാതെ ഉറച്ച നിലപാടോടെ രക്ഷിതാക്കൾ കാര്യങ്ങളെ സമീപിച്ചാൽ പിന്നീട് മക്കൾ രക്ഷിതാക്കളുടെ സമീപനം ശരിയായിരുന്നു എന്ന് തിരിച്ചറിയുമെന്നും കുട്ടികളുടെ താൽക്കാലിക പ്രീതിക്കായി ശ്രമിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. സദസ്സിൽനിന്നുയർന്ന സംശയങ്ങൾക്ക് സിസ്റ്റർ മറുപടി നൽകുകയും ചെയ്തു.
ബി.ഡി.കെ ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ രമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ, അശ്വിൻ രവീന്ദ്രൻ, സാബു അഗസ്റ്റിൻ, മിഥുൻ, രാജേഷ്, ഫ്രൻഡ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം ഖാലിദ് ചോലയിൽ, ഗഫൂർ മൂക്കുതല എന്നിവർ നേതൃത്വം നൽകി.
ജാസ് ട്രാവൽസ് ജനറൽ മാനേജർ ജയീസ് സിസ്റ്റർ ഷൈബിക്കുള്ള ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.