ബഹ്​റൈനിലെ പെരുന്നാൾ നമസ്​കാരത്തിൽനിന്ന്​ 

ചെറിയ പെരുന്നാൾ ആഘോഷിച്ച്​ വിശ്വാസികൾ

മനാമ: കോവിഡ്​ മുൻകരുതൽ നടപടികൾ പാലിച്ച്​ ബഹ്​റൈൻ ചെറിയ പെരുന്നാൾ ആഘോഷിച്ചു.വിവിധ സ്​ഥലങ്ങളിൽ ഒരുക്കിയ ഇൗദ്​ഗാഹുകളിലും പള്ളികളിലും വിശ്വാസികൾ പ്രാർഥനക്കെത്തി. കോവിഡ്​ മുക്​തരായവർക്കും വാക്​സിൻ സ്വീകരിച്ചവർക്കുമായിരുന്നു പ്രവേശനം.

രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയും കിരീടാവകാശിയും ​പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയും സാഖിർ പാലസ്​ മോസ്​ക്കിൽ ഇൗദ്​ നമസ്​കാരം നിർവഹിച്ചു. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും രാജാവിനൊപ്പം നമസ്​കാരത്തിൽ പങ്കു​ചേർന്നു.സുന്നി ഒൗഖാഫ്​ ചെയർമാൻ ഡോ. ശൈഖ്​ റാഷിദ്​ ബിൻ മുഹമ്മദ്​ അൽ ഹജേരി പെരുന്നാൾ ദിന സന്ദേശം നൽകി.

Tags:    
News Summary - Believers celebrating a small feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.