മനാമ: കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് മികച്ച ആശുപത്രി പ്രോജക്ടിനുള്ള അവാർഡ് ലഭിച്ചു. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലുടനീളമുള്ള മികച്ച എൻജിനീയറിങ് വ്യവസായങ്ങൾക്കുള്ള മീഡ് പ്രോജക്ട് അവാർഡുകളുടെ ഭാഗമായാണ് അംഗീകാരം. ഈ വർഷത്തെ ഹെൽത്ത് കെയർ പദ്ധതിയുടെ ദേശീയ വിജയിയാണ് കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ.
2023 ജനുവരി 26ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റലിൽ 125 കിടക്കകളും 20 ഡയാലിസിസ് ബെഡുകളും എട്ട് ഐ.സി.യു കിടക്കകളുമുണ്ട്. 270 സീറ്റുകളുള്ള ഓഡിറ്റോറിയവും 500 കാറുകൾക്കുള്ള ഭൂഗർഭ പാർക്കിങ്ങും ഉൾപ്പെടുന്നു. പരിസ്ഥിതിസൗഹൃദ പരിപാടികളുടെ ഭാഗമായി സൗരോർജപദ്ധതി നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.