പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​സ്. ശ്രീ​ജി​ത്തി​നെ ആ​ദ​രി​ക്കു​ന്നു

ബി.​കെ.​എ​സ് നൃ​ത്ത-​സം​ഗീ​തോ​ത്സ​വം സ​മാ​പി​ച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷം എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യോ​ടെ സ​മാ​പി​ച്ചു. നാ​ലു​ദി​വ​സം നീ​ണ്ടു​നി​ന്ന ന​വ​രാ​ത്രി ആ​ഘോ​ഷം ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് ആ​രം​ഭി​ച്ച​ത്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ വി​വി​ധ നൃ​ത്താ​ധ്യാ​പ​ക​രു​ടെ​യും സം​ഗീ​താ​ധ്യാ​പ​ക​രു​ടെ​യും ശി​ക്ഷ​ണ​ത്തി​ൽ പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ ആ​ദ്യ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റി. ന​വ​രാ​ത്രി​ച്ച​ട​ങ്ങു​ക​ൾ​ക​ളു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ പു​ല​ർ​ച്ച ന​ട​ന്ന വി​ദ്യാ​രം​ഭ​ത്തി​ൽ എ​സ്. ശ്രീ​ജി​ത്ത് കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം കു​റി​ച്ചു.

പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ എ​സ്. ശ്രീ​ജി​ത്തി​നെ ആ​ദ​രി​ച്ചു. സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി റി​യാ​സ് ഇ​ബ്രാ​ഹിം, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് ദി​വ​സ​ത്തെ ന​വ​രാ​ത്രി ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

ന​വ​രാ​ത്രി പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ ബി​ജു എം.​സ​തീ​ഷും ജോ​യ​ന്റ് ക​ൺ​വീ​ന​ർ ര​ജി​ത അ​നി​യും ശ്രീ​ദേ​വ​ൻ പാ​ലോ​ടും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു ന​വ​രാ​ത്രി ച​ട​ങ്ങി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ആ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​സ്. ശ്രീ​ജി​ത്ത് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യി​ൽ ബ​ഹ്റൈ​നി​ലെ ശ്ര​ദ്ധേ​യ ഗാ​യി​ക വി​ജി​ത ശ്രീ​ജി​ത്തും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - BKS dance-music festival ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.