മനാമ: 19 വർഷമായി ബഹ്റൈൻ എന്ന പവിഴമണ്ണിൽ പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ ‘ഫ്രണ്ട്സ് ഓഫ് അടൂർ’ ഓണാഘോഷം നടത്തി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടത്തിയ ഓണ സംഗമത്തിൽ അത്തപ്പൂക്കളം, മാവേലി തമ്പുരാനോടൊത്തുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാപരിപാടികൾ, ആരവം മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി എന്നിവ ക്രമീകരിച്ചിരുന്നു.
പ്രസിഡന്റ് ബിജു കോശി മത്തായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ജോബി കുര്യൻ സ്വാഗതം ആശംസിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ യോഗം ഉദ്ഘാടനം ചെയ്തു. രാജു കല്ലുംപുറം, രാജേന്ദ്രകുമാർ, ബിനുരാജ് തരകൻ, കെ.എം. ചെറിയാൻ, സന്തോഷ് തങ്കച്ചൻ, അനു കെ. വർഗീസ്, ബിജുമോൻ പി.വൈ, അസീസ് ഏഴംകുളം, വിനോദ് ഡാനിയേൽ എന്നിവർ സംസാരിച്ചു. ട്രഷറർ സ്റ്റാൻലി എബ്രഹാം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.