ബി.​എം.​എ​സ്.​ടി ഭാ​ര​tവാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു 

ബി.എം.എസ്.ടി 'ബ്രീസ് 2022' ജൂൺ 16ന്

മനാമ: ബഹ്റൈനിൽ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമിന്റെ (ബി.എം.എസ്.ടി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ബ്രീസ് 2022' ജൂൺ 16ന് വൈകീട്ട് 7.30ന് സഗയ്യ കെ.സി.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സെയിൽസ് മേഖലയിൽ നിരവധി വർഷമായി സേവനമനുഷ്ഠിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാർ സംഗീത, നൃത്ത, കലാ പരിപാടികൾ അവതരിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകർ ലുലു ഗ്രൂപ്പാണ്.

മുന്നൂറിലധികം അംഗങ്ങളുള്ള കൂട്ടായ്മ കോവിഡ് മഹാമാരിക്ക് ശേഷം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് അംഗങ്ങൾക്കായി ബി.എം.എസ്.ടി ഹെൽത്ത് കാർഡ്, നിരവധി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുമായി ചേർന്ന് ബി.എം.എസ്.ടി പ്രിവിലേജ് കാർഡ്, ഇൻഷുറൻസ് പരിരക്ഷ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.

വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സിജു കുമാർ, ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ, ട്രഷറർ ആരിഫ് പോർക്കുളം, പ്രോഗ്രാം കൺവീനർ അഞ്ചും ബേക്കർ, പ്രോഗ്രാം കോഓഡിനറ്റർ അരുൺ ആർ. പിള്ള, വൈസ് പ്രസിഡൻറ് അഗസ്റ്റിൻ മൈക്കിൾ, എക്സിക്യൂട്ടിവ് അംഗം സജിത്ത്കുമാർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 33133922, 39239220, 33885638 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

Tags:    
News Summary - BMST ‘Breeze 2022’ on June 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.