മനാമ: ബഹ്റൈൻ ആസ്ഥാനമായുള്ള സ്വകാര്യ കാർഗോ വിമാനക്കമ്പനിയായ ടെക്സല്‍ എയര്‍ ബോയിങ് 737-700 ഇനത്തില്‍പെട്ട െഫ്ലക്സ് കോംബി വിമാനം സ്വന്തമാക്കി. ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിലെ കമ്പനിയുടെ ഹാങ്ങറിൽ വിമാനം കഴിഞ്ഞദിവസം എത്തി. ടെലികോം-ഗതാഗത കാര്യ മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദിെൻറ നേതൃത്വത്തിൽ വിമാനത്തെ സ്വീകരിച്ചു.
എയര്‍ കാര്‍ഗോ, വിമാന അറ്റകുറ്റപ്പണികള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടെക്സല്‍ എയർ. ഇതാദ്യമായാണ് ഇത്തരമൊരു വലിയ ജെറ്റ് വിമാനം ബഹ്റൈനില്‍നിന്നും സര്‍വിസ് നടത്തുന്നത്. ടെക്സല്‍ എയറിെൻറ പുതിയ വിമാനത്തെ രാജ്യത്തേക്ക് സ്വീകരിക്കുന്നതില്‍ ഏറെ ആഹ്ലാദമുള്ളതായി മന്ത്രി പറഞ്ഞു. േവ്യാമയാന മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും നവീകരണത്തിനും ബഹ്റൈന്‍ ഒരുക്കമാണ്. വ്യോമ മേഖലയില്‍ നിക്ഷേപസംരംഭങ്ങള്ക്കുള്ള സാധ്യതകൂടിയാണ് ഇതുവഴി തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാർഗോക്കൊപ്പം 24 യാത്രക്കാരെവരെ കൊണ്ടുപോകാനും ശേഷിയുള്ളതാണ് ബോയിങ് 737-700 െഫ്ലക്സ് കോംബി. രോഗികളെ കൊണ്ടുപോകുന്നതിനും ഇതിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി രണ്ട് മെഡിക്കൽ ബെഡുകളാണ് വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
ബഹ്റൈന്‍ കേന്ദ്രമാക്കി പ്രവർത്തനം നടത്താന്‍ കമ്പനിക്ക് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ടെക്സല്‍ എയറിെൻറ മാതൃ കമ്പനിയായ ചിഷോം എൻറര്‍പ്രൈസസ് ചീഫ് എക്സിക്യൂട്ടിവ് ജോര്‍ജ് ചിഷോം വ്യക്തമാക്കി. മധ്യ പൂർവേഷ്യയിൽ കൂടുതൽ മികച്ച സേവനം നടത്താന്‍ ബഹ്റൈന്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം വഴി സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.