മനാമ: ചൈനയിലെ ഷെങ്ചോവിൽ നടന്ന ബ്രേവ് സി.എഫ് 84ൽ ബ്രേവ് കോമ്പാറ്റ് ഫെഡറേഷന് വിജയം. ഏഷ്യൻ ആധിപത്യത്തിനായുള്ള പോരാട്ടത്തിൽ ബ്രേവ് സി.എഫ് പോരാളികൾ വെ.എഫ്.യു ഫൈറ്റേഴ്സിനെതിരെ 5-1ന് വിജയം നേടി. ബഹ്റൈനിൽ തുടക്കമിട്ട കായിക മാമാങ്കം ലോകത്തിലെ നിരവധി രാജ്യങ്ങളിൽ ടൂർണമെന്റ് നടത്തിക്കഴിഞ്ഞു.
ബ്രേവ് സി.എഫിന് ആതിഥേയത്വം വഹിക്കുന്ന 33ാമത്തെ രാജ്യമാണ് ചൈന. പ്രധാന ഇനത്തിൽ ബിഡ്സിന ഗവഷെലിഷ്വിലി ഇറാസിൽ ഷുകതേവിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയം നേടി.
രണ്ടാം മത്സരത്തിൽ വെ.എഫ്. യൂന്‍ ഏക വിജയം നൽകി യാങ് വൈക്കാങ് മുഹമ്മദ് അൽസമീരയെ തോൽപിച്ചു. സ്ലോവേനിയ, മൗറീഷ്യസ്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നടന്ന ഇവന്റുകൾക്കുശേഷം ഈ വർഷം നടന്ന നാലാമത്തെ ഇവന്റായിരുന്നു ഷെങ്ചോ ബ്രേവ് സി.എഫ് 84. ബ്രേവ് സി.എഫ് 85 ആഗസ്റ്റ് 18ന് ലാഹോറിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.