മനാമ: 17ാമത് മനാമ ഡയലോഗ് വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു.ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഗള്‍ഫ് എയര്‍ -റോളക്സ് ഫോര്‍മുല വണ്‍ മത്സരങ്ങളുടെ വിജയവും വിലയിരുത്തി. മെച്ചപ്പെട്ട രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണ്. അന്താരാഷ്ട്ര കാറോട്ട മേഖലയില്‍ ബഹ്റൈെൻറ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു മത്സരമെന്ന് വിലയിരുത്തി.
മേഖലയിലെ സുരക്ഷ, സൈനിക വെല്ലുവിളികളെക്കുറിച്ച് അര്‍ഥപൂര്‍ണമായ ചര്‍ച്ചകളാല്‍ ധന്യമായിരുന്നു മനാമ ഡയലോഗെന്ന് കാബിനറ്റ് അംഗങ്ങള്‍ പറഞ്ഞു. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ നേരിടുന്ന വെല്ലുവിളികളെ വിലയിരുത്തി കൃത്യമായ പദ്ധതിയോടെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇതിലൂടെ കൈവന്നിട്ടുണ്ട്.
ബഹ്റൈനും യു.എസിനുമിടയില്‍ നടന്ന പ്രഥമ തന്ത്രപ്രധാന ചർച്ചയെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍ ശക്തമാക്കാന്‍ സംവാദം കാരണമാകുമെന്നും വിലയിരുത്തി. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അഴിമതിക്കെതിരായ പ്രവര്‍ത്തനം ശക്തമാക്കാനും സുതാര്യതയും ഉത്തരവാദിത്ത സമീപനവും ഉറപ്പാക്കാനും സാധിക്കുന്ന നിയമങ്ങളാണ് ബഹ്റൈനിലുള്ളതെന്ന് മന്ത്രിസഭ വ്യക്തമാക്കി.
ആഗോള സൗരോര്‍ജ കൂട്ടായ്മയിൽ ബഹ്റൈന്‍ പങ്കാളിയാകുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ മന്ത്രിതല സമിതി ചർച്ചചെയ്യുകയും പഠന റിപ്പോർട്ട് മന്ത്രിസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്തു. ബഹിരാകാശ ശാസ്ത്രമേഖല കൂട്ടായ്മയില്‍ പങ്കാളിയാകുന്നതുമായി ബന്ധപ്പെട്ട് നാഷനല്‍ അതോറിറ്റി ഫോര്‍ സ്പേസ് സയന്‍സ് മുന്നോട്ടുവെച്ച കാര്യങ്ങളെക്കുറിച്ച് മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
സാംസ്കാരിക പൈതൃക സംരക്ഷണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ബഹ്റൈനും യു.എസും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ബിലാദുല്‍ ഖദീമില്‍ സാമൂഹിക പങ്കാളിത്തത്തോടെ ഹെല്‍ത്ത് സെൻറര്‍ വിപുലീകരിക്കാനുള്ള ചര്‍ച്ച നടന്നു.രാസായുധ ഉല്‍പാദനം, ഉപയോഗം, വികസനം, സംഭരണം എന്നിവ തടയുന്നതിനുള്ള സമിതി പുനഃസംഘടിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശത്തിനും കാബിനറ്റ് അംഗീകാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.