Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമ ഡയലോഗ്...

മനാമ ഡയലോഗ് വിജയകരമെന്ന് മന്ത്രിസഭ

text_fields
bookmark_border
മനാമ ഡയലോഗ് വിജയകരമെന്ന് മന്ത്രിസഭ
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ ഖ​ലീ​ഫ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

മനാമ: 17ാമത് മനാമ ഡയലോഗ് വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ യോഗം അഭിപ്രാ​യപ്പെട്ടു.ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഗള്‍ഫ് എയര്‍ -റോളക്​സ്​ ഫോര്‍മുല വണ്‍ മത്സരങ്ങളുടെ വിജയവും വിലയിരുത്തി. മെച്ചപ്പെട്ട രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണ്. അന്താരാഷ്​ട്ര കാറോട്ട മേഖലയില്‍ ബഹ്റൈെൻറ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു മത്സരമെന്ന് വിലയിരുത്തി.

മേഖലയിലെ സുരക്ഷ, സൈനിക വെല്ലുവിളികളെക്കുറിച്ച് അര്‍ഥപൂര്‍ണമായ ചര്‍ച്ചകളാല്‍ ധന്യമായിരുന്നു മനാമ ഡയലോഗെന്ന് കാബിനറ്റ് അംഗങ്ങള്‍ പറഞ്ഞു. ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ നേരിടുന്ന വെല്ലുവിളികളെ വിലയിരുത്തി കൃത്യമായ പദ്ധതിയോടെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന പ്രതീക്ഷ ഇതിലൂടെ കൈവന്നിട്ടുണ്ട്​.

ബഹ്റൈനും യു.എസിനുമിടയില്‍ നടന്ന പ്രഥമ തന്ത്രപ്രധാന ചർച്ചയെയും മന്ത്രിസഭ സ്വാഗതം ചെയ്​തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍ ശക്തമാക്കാന്‍ സംവാദം കാരണമാകുമെന്നും വിലയിരുത്തി. അന്താരാഷ്​ട്ര അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അഴിമതിക്കെതിരായ പ്രവര്‍ത്തനം ശക്തമാക്കാനും സുതാര്യതയും ഉത്തരവാദിത്ത സമീപനവും ഉറപ്പാക്കാനും സാധിക്കുന്ന നിയമങ്ങളാണ് ബഹ്റൈനിലുള്ളതെന്ന് മന്ത്രിസഭ വ്യക്തമാക്കി.

ആഗോള സൗരോര്‍ജ കൂട്ടായ്​മയിൽ ബഹ്റൈന്‍ പങ്കാളിയാകുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ മന്ത്രിതല സമിതി ചർച്ചചെയ്യുകയും പഠന റിപ്പോർട്ട് മന്ത്രിസഭയിൽ അവതരിപ്പിച്ച്​​ അംഗീകാരം നേടുകയും ചെയ്​തു. ബഹിരാകാശ ശാസ്ത്രമേഖല കൂട്ടായ്​മയില്‍ പങ്കാളിയാകുന്നതുമായി ബന്ധപ്പെട്ട് നാഷനല്‍ അതോറിറ്റി ഫോര്‍ സ്പേസ് സയന്‍സ് മുന്നോട്ടുവെച്ച കാര്യങ്ങളെക്കുറിച്ച് മന്ത്രിതല സമിതിയുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

സാംസ്​കാരിക പൈതൃക സംരക്ഷണം ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ബഹ്റൈനും യു.എസും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ ചര്‍ച്ച ചെയ്​തു. ബിലാദുല്‍ ഖദീമില്‍ സാമൂഹിക പങ്കാളിത്തത്തോടെ ഹെല്‍ത്ത്​ സെൻറര്‍ വിപുലീകരിക്കാനുള്ള ചര്‍ച്ച നടന്നു.രാസായുധ ഉല്‍പാദനം, ഉപയോഗം, വികസനം, സംഭരണം എന്നിവ തടയുന്നതിനുള്ള സമിതി പുനഃസംഘടിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശത്തിനും കാബിനറ്റ് അംഗീകാരം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manama dialogue
Next Story