ഭരണാധികാരികൾക്കും ജനതക്കും; റമദാൻ ആശംസകൾ നേർന്ന് മന്ത്രിസഭ

മ​നാ​മ: റ​മ​ദാ​ൻ അ​ടു​ത്തെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ളും മാ​ർ​ക്ക​റ്റി​ലെ ഭ​ക്ഷ്യ​ല​ഭ്യ​ത​യും മ​ന്ത്രി​സ​ഭാ​യോ​ഗം വി​ല​യി​രു​ത്തി. റ​മ​ദാ​നി​ലേ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ന്യാ​യ​മാ​യ​വി​ല​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്​ തൃ​പ്​​തി​ക​ര​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​തു​പ​ദ്ധ​തി​ക​ൾ​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ന്​ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും കാ​ബി​ന​റ്റ്​ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ന​ന്മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ആ​ത്​​മീ​യ ഉ​ന്ന​തി​യു​ടേ​യും ദി​ന​രാ​ത്ര​ങ്ങ​ളാ​യി റ​മ​ദാ​ൻ മാ​റ​​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

രാ​ജ്യ​സ്​​നേ​ഹ​വും കൂ​റും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സാ​മൂ​ഹി​ക, യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ബി​ന​റ്റ്​ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. യു​വ​ജ​ന​ങ്ങ​ളെ രാ​ജ്യ​നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ സ​ക്രി​യ​മാ​യി പ​ങ്കു​ചേ​ർ​ക്കാ​​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ​യു​ടെ ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ൽ സാ​ധി​ച്ച​താ​യി മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. മാ​ർ​ച്ച്​ 25 ബ​ഹ്​​റൈ​ൻ യു​വ​ജ​ന​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ യു​വ​ജ​ന​ങ്ങ​ളു​ടെ ​ക്ര​യ​ശേ​ഷി രാ​ജ്യ​താ​ൽ​പ​ര്യ​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച്​ ച​ർ​ച്ച ന​ട​ന്ന​ത്.

ച​ര​ക്കു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും മി​ക​ച്ച ജീ​വ​ന​ക്കാ​രി​ലും മേ​ഖ​ല​യി​ലെ ഏ​റ്റ​വും ന​ല്ല എ​യ​ർ​പോ​ർ​​ട്ടി​നു​ള്ള പു​ര​സ്​​കാ​രം ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര എ​യ​ർ​പോ​ർ​ട്ടി​ന്​ ല​ഭി​ച്ച​ത്​ നേ​ട്ട​മാ​ണ്. ഹോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ എ​ക്​​സ്​​പോ​യി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു പു​ര​സ്​​കാ​രം ല​ഭി​ച്ച​ത്. നേ​ട്ട​ത്തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി, ഗ​താ​ഗ​ത, ടെ​ലി​കോം മ​ന്ത്രാ​ല​യം എ​ന്നി​വ​ക്ക്​ പ്ര​ത്യേ​കം അ​നു​മോ​ദ​ന​ങ്ങ​ളും നേ​ർ​ന്നു. വി​വി​ധ മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ​യും പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക​ളു​​ടെ​യും റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ​ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Tags:    
News Summary - Cabinet wishes Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.