മനാമ: കാനഡയുമായി ബഹ്റൈന്‍ മികച്ച ബന്ധമാണുള്ളതെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ മുന്‍ കനേഡിയന്‍ പ്രധാന മന്ത്രി ജോ ക്ലാർക്കിനെ സ്വീകരിച്ച് സംസാരിക്കുകയായിന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തി. ബഹ്റൈനുമായി ബന്ധം ശക്തമാക്കുന്നതിന് കാനഡയുടെ താല്പര്യത്തെ ഹമദ് രാജാവ് വിലമതിക്കുകയും ഇക്കാര്യത്തില്‍ ബഹ്റൈന്‍ ഏറെ താല്പര്യമുള്ളതായി അറിയിക്കുകയും ചെയ്തു.
മേഖലയില്‍ സമാധാനവും ശാന്തിയും ഉറപ്പാക്കുന്നതിന് ബഹ്റൈനുള്ള താല്പര്യത്തെയും ജോ ക്ലാര്‍ക്ക് പ്രത്യേകം അഭിനന്ദിച്ചു. സ്വാതന്ത്ര്യം, മനുഷ്യാവകാശം, സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങിയ വിഷയങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബഹ്റൈന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രോഡോയുടെ അഭിവാദ്യങ്ങള്‍ അദ്ദേഹം ഹമദ് രാജാവിന് നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.