മനാമ: ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
കാൻസർ കെയർ ഗ്രൂപ് പ്രവാസി സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ചും ഇന്ത്യക്കാർക്കായി, നടത്തിവരുന്ന വിവിധ സേവനങ്ങളുടെയും ബോധവത്കരണ ക്ലാസുകളുടെയും വിവരങ്ങൾ പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ഇന്ത്യക്കാരായ സാധാരണക്കാർക്കായി ചികിത്സക്കായി പദ്ധതികളുടെ നിർദേശങ്ങൾ ജനറൽ സെക്രട്ടറി കെ.ടി. സലിം മുന്നോട്ടുവെച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം, കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഹോസ്പിറ്റൽ വിസിറ്റ് ചുമതലക്കാരനുമായ ജോർജ് കെ. മാത്യു, ഉപദേശക സമിതി അംഗങ്ങളായ ഡോ. ഇക്ബാൽ വർധവാല, ഡോ. മുഹമ്മദ് ബാട്ടി, വളന്റിയർ കൺവീനർ മാത്യു ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.