മനാമ: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് വിവിധ പ്രദേശങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ആരോഗ്യ മന്ത്രാലയം, പൊലീസ് ഡയറക്ടറേറ്റ്, സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മനാമയെ വൃത്തിയുള്ള നഗരമായി സൂക്ഷിക്കുന്നതിന് ആവിഷ്കരിച്ച 'ആരോഗ്യനഗരം' പദ്ധതിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം ഉമ്മുൽ ഹസം പ്രദേശത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ 40 വളൻറിയർമാർ പെങ്കടുത്തു. ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു.കാപിറ്റൽ ഗവർണറേറ്റിലെ മാർക്കറ്റുകളും പ്രധാന തെരുവുകളും റോഡുകളും വൃത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.