ശുചീകരണ പ്രവർത്തനങ്ങളുമായി കാപിറ്റൽ ഗവർണറേറ്റ് മുന്നോട്ട്
text_fieldsമനാമ: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് വിവിധ പ്രദേശങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ആരോഗ്യ മന്ത്രാലയം, പൊലീസ് ഡയറക്ടറേറ്റ്, സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മനാമയെ വൃത്തിയുള്ള നഗരമായി സൂക്ഷിക്കുന്നതിന് ആവിഷ്കരിച്ച 'ആരോഗ്യനഗരം' പദ്ധതിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം ഉമ്മുൽ ഹസം പ്രദേശത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ 40 വളൻറിയർമാർ പെങ്കടുത്തു. ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു.കാപിറ്റൽ ഗവർണറേറ്റിലെ മാർക്കറ്റുകളും പ്രധാന തെരുവുകളും റോഡുകളും വൃത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.