മനാമ: ന്യൂഡൽഹി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) സംഘടിപ്പിച്ച ആര്യഭട്ട മാത്തമാറ്റിക്കൽ ചലഞ്ച് 2023-24 മത്സരത്തിൽ ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥിക്ക് മികച്ച നേട്ടം.
പത്താം ക്ലാസ് വിദ്യാർഥി ആൻഡ്രൂ ഇവാനാണ് രണ്ടാം റൗണ്ടിൽ ഒന്നാം സ്ഥാനത്തെത്തി അഭിമാനാർഹ നേട്ടം കൈവരിച്ചത്.ഇന്ത്യയിലും വിദേശത്തുമുള്ള 26000ത്തിലധികം സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളാണ് ആര്യഭട്ട ഗാനിത് ചലഞ്ചിൽ പങ്കെടുത്തത്.
ഗണിതശാസ്ത്രത്തിന്റെ പ്രായോഗിക പ്രയോഗത്തിൽ വിദ്യാർഥികളുടെ പ്രാവീണ്യം വിലയിരുത്തുക എന്നതായിരുന്നു മത്സരം.സ്കൂൾ ചെയർമാൻ രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ ആൻഡ്രൂവിനെ അഭിനന്ദിച്ചു.പ്രിൻസിപ്പൽ അരുൺ കുമാർ ശർമയും അനുമോദനമറിയിച്ചു.ആൻഡ്രൂവിന്റെ പഠനത്തിന് സഹായകരമായ മാതാപിതാക്കളെയും അധ്യാപകരെയും പ്രിൻസിപ്പൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.