മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി ബഹ്റൈന്റെ 53ാമത് ദേശീയദിനം ആഘോഷിച്ചു. പ്രവാസി സമൂഹത്തിനോട് ബഹ്റൈൻ ഭരണാധികാരികൾ കാട്ടുന്ന സ്നേഹത്തിനും കരുതലിനും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും പ്രവാസി സമൂഹം ഒന്നിച്ച് രാജ്യത്തിന്റെ പിന്നിൽ അണിനിരക്കണം.
ലോകരാജ്യങ്ങളിൽ ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റിയ സാഹചര്യമാണ് ബഹ്റൈൻ എന്ന രാജ്യത്തുള്ളത്. ഇതിന് കാരണം ഇവിടത്തെ ജനങ്ങളുടെ സഹിഷ്ണുതയും മറ്റുള്ളവരെ കരുതാൻ ഉള്ള വലിയ കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണെന്നും സമുചിതമായി നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷതവഹിച്ച യോഗം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു.
യോഗത്തിന് ഷിബു ബഷീർ സ്വാഗതവും അനീഷ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ദേശീയ കമ്മിറ്റി ഓഡിറ്റർ ജോൺസൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.