കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ

ബ​ഹ്‌​റൈ​നി​ലെ​ത്തി​യ എം.​സി വ​ട​ക​ര, ആ​ലി​യ ഹ​മീ​ദ് ഹാ​ജി, പി.​പി. ജാ​ഫ​ർ എ​ന്നി​വ​ർ​ക്ക് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച

മ​നാ​മ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്​​ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച് മു​ഹ​മ്മ​ദ്‌ കോ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഏ​ഴി​ന് രാ​ത്രി എ​ട്ടു​മ​ണി​ക്ക് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കും.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ച​രി​ത്ര​കാ​ര​നും മു​സ്​​ലിം ലീ​ഗ് സെ​ക്ര​​ട്ടേ​റി​യ​റ്റ് മെം​ബ​റു​മാ​യ എം.​സി വ​ട​ക​ര മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യി​ൽ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, മു​സ്​​ലിം ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ജാ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ ചേ​ർ​ന്ന ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഇ​സ്ഹാ​ഖ്, ​കെ.​കെ. സു​ബൈ​ർ, ന​സീം പേ​രാ​മ്പ്ര, റ​സാ​ഖ്‌ ആ​യ​ഞ്ചേ​രി, അ​ഷ്‌​റ​ഫ്‌ തൊ​ട​ന്നൂ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, മൊ​യ്‌​ദീ​ൻ പേ​രാ​മ്പ്ര, മു​നീ​ർ ഒ​ഞ്ചി​യം, മു​ഹ​മ്മ​ദ്‌ സി​നാ​ൻ, ല​ത്തീ​ഫ് വ​രി​ക്കോ​ളി, റ​ഷീ​ദ് വാ​ല്ല്യ​ക്കോ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - CH Memorial Conference on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.