ഇ​രു​ണ്ട നി​ഴ​ലും നി​റ​മു​ള്ള ക​ന​വും

ക​ന​വു​ക​ൾ ചേ​ർ​ന്നി​രു​ന്ന​തു കൊ​ണ്ടാ​വാം

നി​ഴ​ലി​നൊ​രു നി​റ​ഭേ​ദം

ഇ​രു​ണ്ട നി​ഴ​ലു​ക​ൾ മേ​ൽ നി​റ​മു​ള്ള ക​ന​വു​ക​ൾ

വ​ർ​ണം ചാ​ർ​ത്തി​യ​തു​മാ​വാം

നീ​യെ​ന്തേ ക​റു​ത്തി​ട്ടെ​ന്ന് നി​ഴ​ലി​നോ​ട് ക​ന​വു​ക​ൾ

നി​റ​ത്തി​ലെ​ന്ത്, നി​റ​മെ​ല്ലാം ഉ​ള്ളി​ല​ല്ലേ

വ​ർ​ണാ​ഭ​മെ​ങ്കി​ലും,

നീ​യെ​ന്നോ​ടു ചേ​ർ​ന്ന​ത​ല്ലെ​യെ​ന്ന് ക​ന​വി​നോ​ട് നി​ഴ​ലും

നി​റ​മെ​ല്ലാം ത​ന്നി​ലൊ​തു​ക്കി

നി​ഴ​ൽ തു​ട​ർ​ന്നു പ്ര​യാ​ണം

അ​ന്ധ​കാ​ര​ത്തി​നു​മ​പ്പു​റ​മു​ള്ള

അ​ന​ന്ത​വി​ഹാ​യ​സ്സി​ലേ​ക്ക്

അ​നു​സ്യൂ​ത​മൊ​ഴു​കും മാ​യാ​പ്ര​പ​ഞ്ച​ത്തി​ലേ​ക്ക്

ക​ന​വു​ക​ളി​ൽ നി​റ​ഞ്ഞ വ​ർ​ണ​ങ്ങ​ൾ

ജീ​വ​ന​ത്തി​നു വെ​ളി​ച്ച​മേ​കി

മ​ധു​ര, സു​ന്ദ​ര ദി​ന​ങ്ങ​ൾ മ​നം ക​വ​ർ​ന്നു

മോ​ഹ​ക്കൊ​ട്ടാ​ര​ത്തി​ൽ

ക​ന​വി​ൻ തേ​രോ​ട്ടം തു​ട​ർ​ന്നു

ഉ​ന്മാ​ദ​ചി​ന്ത​ക​ൾ

നി​ഴ​ൽ വീ​ശി​ത്തു​ട​ങ്ങി​യ​പ്പോ​ൾ

ഉ​പ​ജീ​വ​നം മ​ങ്ങി, ജീ​വ​ന​താ​ളം തെ​റ്റി

നി​റം പൊ​ലി​ഞ്ഞ ക​ന​വു​ക​ളും

നി​ല തെ​റ്റി​യ നി​ഴ​ലു​ക​ളും

മോ​ഹ​ന​സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്തെ​റി​ഞ്ഞു

ഇ​നി വേ​ണ്ട ദു​ർ​വൃ​ത്തി

ഇ​നി​യും കാ​ണാം ന​മു​ക്ക് ക​ന​വു​ക​ൾ

ഇ​രു​ളാം നി​ഴ​ലു​ക​ൾ ഓ​ടി​യൊ​ളി​ക്ക​ട്ടെ

ഇ​രു​ണ്ട​മ​നം സ​ദ്‌​ക​ർ​മ​ങ്ങ​ളാ​ൽ തെ​ളി​യ​ട്ടെ

എ​ന്തി​നു നാം ​അ​ണ​ക്കു​ന്നു

സ്വ​ന്തം നി​ഴ​ലും ക​ന​വു​ക​ളും?

Tags:    
News Summary - Poem-Darker shade and thicker color

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.