അ​ച്ഛ​ന്റെ ബാ​ല്യം

നീ ​എ​ൻ മാ​റോ​ട്‌ ചേ​ർ​ന്ന് മ​യ​ങ്ങു​മ്പോ​ൾ ...

നി​ൻ കു​സൃ​തി​ക​ളെ​ന്നി​ലൊ​രാ​യി​രം പു​ഞ്ചി​രി വി​ട​ർ​ത്തു​മ്പോ​ൾ..

പാ​തി​മ​യ​ങ്ങു​മെ​ൻ മി​ഴി​ക​ളി​ൽ വി​രി​യു​ന്നു…

ക​ണ്ണീ​രി​ൻ ന​ന​വു​ള്ള വ​ർ​ണ​ചി​ത്ര​ങ്ങ​ൾ….

എ​ന്നോ​മ​റ​ന്നെ​ന്നോ​ർ​മ​ത്താ​ളു​ക​ൾ​ക്കി​ട​യി​ൽ

നി​ന്നോ​ർ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ൻ ബാ​ല്യ​കാ​ലം….

അ​ച്ഛ​ന്റെ, മാ​റി​ൽ മ​യ​ങ്ങും സു​കൃ​ത​കാ​ലം…

അ​മ്മ​ത​ൻ വാ​ക്കി​ൽ നി​റ​യു​മെ​ൻ വി​കൃ​തി​ക​ൾ…

ചേ​ർ​ത്തു​വ​ര​ച്ച ഒ​രാ​യി​രം ചി​ത്ര​ങ്ങ​ളു​ണ്ടെ​ന്നി​ൽ….

പ​ല​വ​ട്ടം അ​തു​കേ​ട്ട്‌ പു​ള​ക​മ​ണി​ഞ്ഞി​ട്ടും…

വീ​ണ്ടും, കേ​ൾ​ക്കാ​ൻ സു​ഖ​മു​ള്ള വ​ർ​ണ​ചി​​ത്ര​ങ്ങ​ൾ…

അ​പൂ​ർ​ണ​മാ​യ്‌ എ​ങ്ങോ മ​റ​ഞ്ഞി​രു​ന്നെ​ന്നു​ള്ളി​ൽ…

അ​ച്ഛ​ന്റെ മാ​റി​ൽ, മ​യ​ങ്ങു​മെ​ന്നോ​ർ​മ​ക​ൾ...

എ​ന്നി​ലെ ഞാ​നാ​യി വ​ന്നു നീ ​എ​പ്പൊ​ഴെ…

രൗ​ദ്രം മ​റ​ച്ചെ​ന്നെ… ഉ​ണ​ർ​ത്തി നീ, ​ഭ​ദ്ര​മാ​യ്‌‌‌….

ഇ​ന്നു നീ, ​എ​ൻ ഹൃ​ദ​യ​തു​ടി​പ്പി​ന്റെ താ​ള​ത്തി​ൽ…

എ​ൻ മാ​റോ​ടു​ചേ​ർ​ന്ന് മ​യ​ങ്ങു​മീ​നേ​രം…

അ​മ്മ, പ​ക​ർ​ന്നൊ​രാ വ​ർ​ണ​ങ്ങ​ൾ​ക്ക​പ്പു​റം..

എ​ന്നി​ൽ തെ​ളി​യും, എ​ന്നോ​ർ​മ​ക​ൾ​ക്ക​പ്പു​രം…

ഇ​ന്നെ​ന്റെ കു​രു​ന്നു​ക​ൾ വ്യ​ക്ത​മാ​യ്‌ വ​ര​ക്കു​ന്നു…

എ​ങ്ങോ മ​റ​ഞ്ഞെ​ന്റെ ബാ​ല്യ​കാ​ലം..

എ​ന്ന​ച്ഛ​ന്റെ മാ​റി​ൽ മ​യ​ങ്ങു​മെ​ൻ ബാ​ല്യം…

Tags:    
News Summary - Arts Club-achante balyam-Poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.