മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് മെമ്മോറിയൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു.അർജുൻ ചെസ് അക്കാദമിയുടെ നിയന്ത്രണത്തിൽ മനാമ കെ.എം.സി.സി ഹാളിൽ നടന്ന ഫിഡെ റേറ്റ്ഡ് മത്സരത്തിൽ വിവിധ രാജ്യക്കാരായ 62 മത്സരാർഥികൾ പങ്കെടുത്തു.
കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറും കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും ചെസ് ബോർഡിൽ കരുക്കൾ നീക്കി ഉദ്ഘാടനം നിര്‍വഹിച്ചു. മത്സരത്തിൽ പൃഥ്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി. പ്രണവ് ബോബി ശേഖർ, എൽസെഹ്നാവി ഇബ്രാഹിം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തോടനുബന്ധിച്ച് കെ.എം.സി.സി മിനി ഹാളിൽ ‘ഓർമയിലെ സി.എച്ച്’ പ്രദർശന ഗാലറി ശ്രദ്ധയാകർഷിച്ചു.
അഷ്കർ വടകര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷൗക്കത്ത് അലി ഒഞ്ചിയം സ്വാഗതം പറഞ്ഞു. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി എം.പി. അഹമ്മദ് വടകര പങ്കെടുത്തു. വിജയികൾക്ക് കാഷ് പ്രൈസും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. ചെസ് ആർബിറ്റർ അര്‍ജുനിന് റഫീഖ് പുളിക്കൂൽ ഉപഹാരം നൽകി. അസ്ലം വടകര, ശംസുദ്ദീൻ വെള്ളികുളങ്ങര, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കെ.കെ, മുനീർ ഒഞ്ചിയം, അബ്ദുൽ കാദർ പുതുപ്പണം, ഷൈജൽ വടകര, ഫാസിൽ ഉമർ, അന്‍സാർ വടകര, ഫൈസൽ മടപ്പള്ളി, ഹുസൈൻ വടകര, മൊയ്തു കല്ലിയൊട്ട്, നവാസ് വടകര, ഹാഫിസ് വള്ളിക്കാട്, റഷീദ് പുതുപ്പണം, ഷമീർ ടൂറിസ്റ്റ്, സാദിഖ് മൈജി എന്നിവർ പരിപാടി നിയന്ത്രിച്ചു. അൻവർ വടകര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.