മനാമ: അറേബ്യൻ പെനിൻസുലയുടെ വടക്കൻ ഭാഗങ്ങളിൽ ന്യൂനമർദം രൂപംകൊണ്ടിട്ടുള്ളതിനാൽ ഈ ആഴ്ച ബഹ്റൈനിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
പല സ്ഥലങ്ങളിലും മഴ പെയ്യും. ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയതും ശക്തമായ കാറ്റിന്റെ അകമ്പടിയോടെയുമായിരിക്കും മഴ. കടൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.