അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ചാ​രി​റ്റി ബോ​ക്സു​ക​ളി​ലൊ​ന്ന്

അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ചാ​രി​റ്റി ക​ല​ക്ഷ​ൻ ബോ​ക്സു​ക​ൾ നീ​ക്കം​ചെ​യ്തു

മ​നാ​മ: പൊ​തു​സ്ഥ​ലം കൈ​യേ​റി സ്ഥാ​പി​ച്ച​തും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യ​തു​മാ​യ 2000ത്തി​ല​ധി​കം ചാ​രി​റ്റി ബോ​ക്സു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം​ചെ​യ്തു. വ​ഴി​യോ​ര​ങ്ങ​ളി​ലും ക​ട​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും സ​മീ​പ​വും ക്ര​മ​ര​ഹി​ത​മാ​യ രീ​തി​യി​ലാ​ണ് സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കൃ​ഷി മ​ന്ത്രി വാ​ഇ​ൽ ആ​ൽ മു​ബാ​റ​ക് പ​റ​ഞ്ഞു.

ശൂ​റ കൗ​ൺ​സി​ൽ ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ റെ​ധാ ഫ​റ​ജി​ന്‍റെ റോ​ഡ് അ​ധി​നി​വേ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ് കൃ​ഷി​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ഭം​ഗി​യി​ലോ അ​പ​ക​ട​ക​ര​മാം വി​ധ​മോ സ്ഥാ​പി​ച്ച​താ​യ എ​ന്തും എ​ടു​ത്തു​ക​ള​യാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ ബ​ദ്ധ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Charity collection boxes installed illegally have been removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.