മനാമ: വ്യാജ ട്രിപ് ഓഫറുകൾ നൽകി ഉപഭോക്താക്കളെ കബളിപ്പിച്ച ട്രാവൽ ഏജന്റിനെ കസ്റ്റഡിയിലെടുത്തു. ഫ്ലൈറ്റ് ബുക്കിങ്ങിനായി പണം സ്വീകരിച്ച ഇയാൾ വിശ്വാസം നേടുന്നതിനായി യാത്രയുടെ വിശദാംശങ്ങളടക്കം കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ, പണം നൽകിയവർ യാത്രക്കൊരുങ്ങി എയർപോർട്ടിലെത്തിയപ്പോഴാണ് തങ്ങളുടെ പേരിൽ ടിക്കറ്റ് റിസർവ് ചെയ്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. പരാതികളെത്തുടർന്ന് നോർത്തേൺ ഗവർണറേറ്റ് പബ്ലിക് പ്രോസിക്യൂഷൻ ഉടനടി പ്രതിയെ പിടികൂടി. പ്രതി നിലവിൽ താൽക്കാലിക കസ്റ്റഡിയിലാണ്. വഞ്ചിക്കപ്പെട്ടവർ നിരവധി ഉണ്ടെന്നാണ് അരുതുന്നത്. തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.