മനാമ: ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഒമ്പതാമത് സഭാദിന വാർഷികാഘോഷം സെഗയ കെ.സി.എ ഹാളിൽ നടന്നു. സഭാവികാരി ഫാ. ഷാബു ലോറൻസ് അധ്യക്ഷത വഹിച്ചു. കെ.സി.ഇ.സി. (ബഹ്റൈൻ) പ്രസിഡന്റും ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷ് വികാരിയുമായ ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് മുഖ്യസന്ദേശം നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, കെ.സി.ഇ.സിയുടെ വിവിധ പരിപാടികളിൽ വിജയം നേടിയവർ, ദർപ്പണം ബൈബിൾ ക്വിസ് വിജയികൾ, സൺഡേ സ്കൂൾ പരീക്ഷാവിജയികൾ എന്നിവരെ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ടാലന്റ് നൈറ്റും അരങ്ങേറി. സഭാദിന സ്തോത്ര ആരാധന സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിൽ നടന്നു. വികാരി ഫാ. ഷാബു ലോറൻസ് മുഖ്യകാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.