മനാമ: മുൻകാലങ്ങളിൽ കാര്യക്ഷമമായി ചെയ്തു വന്നിരുന്ന ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും ശേഖരിച്ച് ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്തുവന്നിരുന്ന പദ്ധതി ഈ വർഷവും തുടരുകയാണെന്ന് ഇൻഡക്സ് ബഹ്റൈൻ അറിയിച്ചു.
ബഹ്റൈനിലെ വിവിധ സംഘടന ആസ്ഥാനങ്ങളിൽ ബോക്സുകൾവെച്ച് പുസ്തകങ്ങൾ ശേഖരിച്ചിരുന്ന രീതിയിൽ മാറ്റം വരുത്തിയാണ് ഈ വർഷം പദ്ധതി നടപ്പാക്കുന്നത്. https://forms.gle/vZiVi5qDQSdFt8a68 എന്ന ഗൂഗ്ൾ ഫോം വഴി പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും നൽകാൻ താൽപര്യമുള്ളവർക്കും രജിസ്റ്റർ ചെയ്യാം. രക്ഷിതാക്കളെ പരസ്പരം ബന്ധപ്പെടുത്തി കൈമാറ്റം ചെയ്യുന്ന രീതിയാണ് ഈ വർഷം ആവിഷ്കരിച്ചിരിക്കുന്നത്.
അതിനും കഴിയാത്ത രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ ലഭിക്കുന്നതിനനുസരിച്ച് എത്തിക്കാനും ശ്രമിക്കുമെന്നും ഇൻഡക്സ് ഭാരവാഹികൾ പറഞ്ഞു.
ഇൻഡക്സ് ബഹ്റൈൻ ആവിഷ്കരിച്ചു വിജയമായ പദ്ധതി നിരവധി സംഘടനകൾ സ്കൂൾ രക്ഷിതാക്കളുടെ വാട്സാപ്പ് കൂട്ടായ്മകളും ചെയ്തുവരുന്നതിൽ സന്തോഷമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
വിവരങ്ങൾക്ക് ഇൻഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുല്ല 39888367, നവീൻ നമ്പ്യാർ 39257781,തിരുപ്പതി 36754440, അജി ഭാസി 33170089 , അനീഷ് വർഗീസ് 39899300 എന്നിവരെ ബന്ധപ്പെടാം.
indexbhn@gmail.com എന്ന ഇ-മെയിൽ വഴിയും സംഘടനയെ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.