കു​ട്ടി​ക​ളു​ടെ പ​രാ​തി​ക​ൾ; ഓം​ബു​ഡ്‌​സ്‌​മാ​ൻ ഓ​ഫി​സ് ശി​ൽ​പ​ശാ​ല ന​ട​ത്തി

മ​നാ​മ: ബ്രി​ട്ടീ​ഷ് എം​ബ​സി​യു​ടെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജു​ഡീ​ഷ്യ​ൽ ആ​ൻ​ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഓം​ബു​ഡ്‌​സ്‌​മാ​ൻ ഓ​ഫി​സ് കു​ട്ടി​ക​ളു​ടെ പ​രാ​തി​ക​ൾ സം​ബ​ന്ധി​ച്ച് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്റൈ​നി​ൽ ത​ട​ങ്ക​ലി​ലോ ക​സ്റ്റ​ഡി​യി​ലോ ഉ​ള്ള 15 മു​ത​ൽ 18 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​ടെ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഓം​ബു​ഡ്സ്മാ​നി​ൽ പു​തി​യ ഡി​വി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ശി​ൽ​പ​ശാ​ല​യി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി.

ബ്രി​ട്ടീ​ഷ് എം​ബ​സി​യു​ടെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജു​ഡീ​ഷ്യ​ൽ ആ​ൻ​ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓം​ബു​ഡ്സ്മാ​ൻ ഓ​ഫി​സ്, ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​സം​വി​ധാ​നം ബ​ഹ്‌​റൈ​ന്‍റെ യൂ​നി​വേ​ഴ്‌​സ​ൽ പീ​രി​യോ​ഡി​ക് റി​വ്യൂ (യു.​പി.​ആ​ർ) പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി മെ​ച്ച​പ്പെ​ട്ട പ​രാ​തി സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സം​ര​ക്ഷ​ണം വ​ർ​ധി​പ്പി​ക്കും.

അ​ന്താ​രാ​ഷ്‌​ട്ര വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല കു​ട്ടി​ക​ളു​ടെ പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​മു​ള്ള രീ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ നി​യ​മ​കാ​ര്യ- മ​നു​ഷ്യാ​വ​കാ​ശ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ബ്ദു​ൽ ക​രീം ബു​ച്ചേ​രി പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​വ​രു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നു​മു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത​യെ ബ​ഹ്‌​റൈ​നി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ അ​ല​സ്റ്റ​ർ ലോം​ഗ് അ​ഭി​ന​ന്ദി​ച്ചു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ, ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ്ഥാ​പ​നം തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Complaints of children; Office of the Ombudsman conducted a workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.