മനാമ: ഇറാനിൽനിെന്നത്തിയ ബഹ്റൈൻ പൗരന് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരി ച്ചതോടെ അതിജാഗ്രതയിൽ ആരോഗ്യ മന്ത്രാലയം. ആളുകൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടി കളെക്കുറിച്ച് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം ബോധവത് കരണം നടത്തുന്നുണ്ട്.
ഈമാസം 21ന് ഇറാനിൽനിന്ന് ദുബൈ വഴി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സ്കൂൾ ബസ് ഡ്രൈവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇയാൾ ഫെബ്രുവരി 23നും ജോലി ചെയ്തിരുന്നു. സിത്രയിലെ ഇബ്നുന്നഫീസ് ബോയ്സ് സ്കൂള്‍, സിത്ര പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നീ സ്കൂളുകളിലും ഒരു കിൻറർഗാർട്ടനിലുമാണ് ഇയാൾ കുട്ടികളെ എത്തിച്ചത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്കൂൾ ബസിൽ സഞ്ചരിച്ച മുഴുവൻ കുട്ടികളെയും ആരോഗ്യ മന്ത്രാലയം പരിശോധനക്കു വിധേയരാക്കി. മുൻകരുതൽ എന്ന നിലയിൽ ഇൗ സ്കൂളുകളും കിൻറർഗാർട്ടനും രണ്ടാഴ്ചത്തേക്ക് അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്.
രോഗബാധ സംശയിക്കുന്നവരെ പാർപ്പിച്ച് ചികിത്സിക്കുന്നതിന് മുഹറഖിലെ വൃദ്ധസദനത്തിൽനിന്ന് അന്തേവാസികളെ മറ്റിടങ്ങളിലേക്കു മാറ്റി. വിമാനത്താവളത്തിന് അടുത്തായതിനാലാണ് മുഹറഖ് ജെറിയാട്രിക് ഹോസ്പിറ്റലിനെ രോഗബാധ സംശയിക്കുന്നവരെ പ്രവേശിപ്പിക്കുന്നതിന് തെരഞ്ഞെടുത്തത്. രോഗബാധ സ്ഥിരീകരിച്ച ചൈന, ഇറാൻ, തായ്ലൻഡ്, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
രോഗം ബാധിച്ച ഏതെങ്കിലും രാജ്യത്തേക്ക് യാത്ര നടത്തിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ആ രാജ്യങ്ങളിൽനിന്ന് വന്ന ആരെങ്കിലുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ രോഗം ബാധിച്ചയാളുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ അവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണം.രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽതന്നെ ഏകാന്ത വാസത്തിൽ കഴിയുകയാണ് ഏറ്റവും പ്രധാന മുൻകരുതൽ നടപടി. 444 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് കൊറോണ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഇൗ ലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി വൈദ്യസഹായം തേടാൻ മടിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.