കോവിഡ്​-19: ബഹ്​റൈനിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ മാർച്ച്​ 29 വരെ അവധി

മനാമ: കോവിഡ്​-19 രോഗബാധയുടെ പശ്​ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ അവധി മാർച്ച്​ 29 വരെ നീട്ടി. കിന്‍റർഗാർട്ടനുകൾ, ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കും അവധി ബാധകമാണ്​.

അതേസമയം, വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാർ ഞായറാഴ്​ച മുതൽ ജോലിയിൽ പ്രവേശിക്കണമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമ​​െൻറ്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റി യോഗത്തി​ന്‍റെ നിർദേശപ്രകാരമാണ്​ തീരുമാനം.

Tags:    
News Summary - covid 19 bahrian school-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.