ആദ്യ ആഴ്​ചയിൽ ബഹ്​റൈനിൽനിന്നുള്ള രണ്ട്​ വിമാനങ്ങളും കേരളത്തി​ലേക്ക്​

മനാമ: പ്രവാസികളെ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിക്കാനുള്ള പദ്ധതി ​മെയ്​ ഏഴിന്​ ആരംഭിക്കു​​േമ്പാൾ ആദ്യ ആഴ്​ച ബഹ്​റൈനിൽനിന്നുള്ള രണ്ട്​ വിമാനങ്ങളും കേരളത്തിലേക്ക്​. ഏകദേശം 400ഒാളം പേരാണ്​ ഇൗ വിമാനങ്ങളിൽ കേരളത്തിലെത്തുക. 

​മെയ്​ എട്ടിനും 11നുമാണ്​ ബഹ്​റൈനിൽനിന്നുള്ള വിമാനങ്ങൾ പ​ുറപ്പെടുന്നത്​. രണ്ടാം ദിനമായ വെള്ളിയാഴ്​ച കൊച്ചിയിലേക്കാണ്​ ആദ്യ വിമാനം. മെയ്​ 11ന്​ കോഴിക്കോ​േട്ടക്കും. രണ്ടു വിമാനങ്ങളിലും ഏകദേശം 200 പേരെ വീതമാണ്​ കൊണ്ടുപോവുക. 

തിങ്കളാഴ്​ച വരെ 6000ഒാളം പേരാണ്​ ബഹ്​റൈനിലെ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. കേരള സർക്കാരി​​​െൻറ കീഴിലെ നോർക്കയിൽ തിങ്കളാഴ്​ച വരെ ബഹ്​റൈനി

ൽനിന്നുള്ള 10000ഒാളം പേരാണ്​ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​. നാട്ടിലേക്ക്​ തിരിച്ചുപോകാൻ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്യേണ്ടത്​ നിർബന്ധമാണ്​. തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണത്തെക്കുറിച്ച്​ ധാരണയുണ്ടാക്കാനും അതിനനുസരിച്ച്​ ക്വാറൻറീൻ സൗകര്യം ഉൾപ്പെടെ കാര്യങ്ങൾ ഒരുക്കുന്നതിനും മാത്രമാണ്​ നോർക്ക രജിസ്​ട്രേഷൻ. അതിനാൽ, നോർക്കയിൽ രജിസ്​റ്റർ ചെയ്​ത എല്ലാവരും ഇന്ത്യൻ എംബസിയിലും രജിസ്​റ്റർ ചെയ്യണമെന്ന്​ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ വ്യക്​തമാക്കി. 

നോർക്കയിൽ മാത്രം രജിസ്​റ്റർ ചെയ്​താൽ മതിയെന്ന ധാരണയിൽ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്യാതെ നിൽക്കുന്നവരുമുണ്ടെന്നാണ്​ അറിയുന്നത്​. ഇത്​ സംബന്ധിച്ച സംശയങ്ങളുമായി നിരവധി പേർ സുബൈർ കണ്ണൂരിനെയും മറ്റ്​ ലോക കേരള സഭ അംഗങ്ങളെയും ബന്ധപ്പെടുന്നുണ്ട്​. ക്വാറൻറീൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ  ബാധകമല്ലെന്ന്​ നോർക്കയും വ്യക്​തമാക്കിയിട്ടുണ്ട്​. 

നാട്ടിൽ തിരിച്ചെത്തുന്നവരുടെ ക്വാറൻറീൻ എങ്ങനെയായിരിക്കുമെന്ന്​ കേരള സർക്കാർ ഇന്ന്​ വ്യക്​തമാക്കുമെന്നാണ്​ അറിയുന്നത്​. 
ഇന്ത്യൻ എംബസി തയ്യാറാക്കുന്ന മുൻഗണനാ ലിസ്​റ്റ്​ എയർ ഇന്ത്യക്ക്​ കൈമാറുകയാണ്​ ചെയ്യുക. ലിസ്​റ്റിൽ ഉൾപ്പെട്ടവരെ എംബസിയിൽനിന്ന്​ ഫോൺ/ഇമെയിൽ മുഖേന അറിയിക്കുമെന്നാണ്​ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ അറിയിച്ചിരിക്കുന്നത്​

Tags:    
News Summary - covid 19 gulf news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.