മനാമ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ താൽപര്യമുള്ളവരിൽനിന്ന് ബ ഹ്റൈനിലെ ഇന്ത്യൻ എംബസി വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത ിന് ആലോചനകൾ നടക്കുന്ന സാഹചര്യത്തിലാണ് എംബസി വിവര ശേഖരണത്തിന് ലിങ്ക് തുറന്നത്.
കോവിഡ് രോഗബാധയെത്തുടർന്നുള്ള വിമാന വിലക്കിെൻറ ഫലമായി ഇവിടെ കുടുങ്ങിപ്പോയ നിരവധി പേരാണുള്ളത്. സന്ദർശക വിസയിൽ എത്തിയവരും അവധിക്ക് നാട്ടിൽ പോകാൻ കാത്തിരിക്കുന്നവരും ജോലി നഷ്ടമായവരും ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. https://forms.gle/FCWAxcy2JsUtzY3L6 എന്ന ലിങ്കാണ് വിവരങ്ങൾ നൽകാൻ തുറന്നിരിക്കുന്നത്.
വിവര ശേഖരണം മാത്രമാണ് ലക്ഷ്യമെന്ന് ഒാൺലൈൻ പേജിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വിമാന സർവീസ് തുടങ്ങുന്ന കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല. തീരുമാനം ഉണ്ടായാൽ അക്കാര്യം പ്രഖ്യാപിക്കുമെന്നും എംബസി അറിയിച്ചു. ഒരു അപേക്ഷയിൽ ഒരാളുടെ വിവരങ്ങൾ മാത്രമാണ് നൽകാനാവുക. കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ ഒാരോരുത്തർക്കും വെവ്വേറെ ഫോറം പുരിപ്പിക്കണം.
എംബസിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നും ഇന്ത്യയിൽ തിരിച്ചെത്തിയാൽ സ്വന്തം ചെലവിൽ 14 ദിവസത്തെ ക്വാറൻറീനിൽ കഴിയാമെന്നുമുള്ള സമ്മതപത്രവും ഇതോടൊപ്പം സമർപ്പിക്കണം. ഇന്ത്യയിലേക്ക് തിരിച്ചുപോകാനുള്ള കാരണവും വ്യക്തമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.