മനാമ: കൊറോണ വൈറസിനെ നേരിടാനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കുന്നതിന് ബഹ്റൈൻ വളൻറിയർമാർക്ക് അവസരം നൽകുന്നു. കേ ാവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നാഷനൽ ടാസ്ക്ഫോഴ്സ് ആണ് വളൻറിയർമാരെ തെരഞ്ഞെടുക്കുന്നത്.
മെഡിക്കൽ, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക് തുടങ്ങിയ രംഗങ്ങളിലാണ് വളൻറിയർമാരാകാൻ അവസരം. സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാനും സമൂഹത്തോട് െഎക്യദാർഢ്യം പ്രഖ്യാപിക്കാനും സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വളൻറിയർമാരെ തെരഞ്ഞെടുക്കുന്നത്. താൽപര്യമുള്ളവർ http://volunteer.gov.bh/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.