മനാമ: ബഹ്റൈനിൽ ഞായറാഴ്ച സ്ഥിരീകരിച്ചത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. 1027 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന രോഗികളുണ്ടാകുന്നത്. ഫെബ്രുവരി 12ന് 896 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതാണ് ഇതിനുമുമ്പുള്ള ഉയർന്ന നിരക്ക്. ഞായറാഴ്ച 16820 പേരിൽ നടത്തിയ പരിശോധനയിലാണ് 1000ലധികം പേർക്ക് രോഗം കണ്ടെത്തിയത്. ഇവരിൽ 309 പേർ പ്രവാസികളാണ്. 702 പേർക്ക് സമ്പർക്കത്തിലൂടെയും 16 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്.
നിലവിൽ 8234 പേരാണ് രോഗബാധിതരായി കഴിയുന്നത്. ഇവരിൽ 8176 പേരുടെ സ്ഥിതി തൃപ്തികരമാണ്. 134 പേർക്കാണ് ചികിത്സ നൽകുന്നത്. കോവിഡ് പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതിെൻറ അനിവാര്യതയാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സമീപകാലത്ത് കോവിഡ് കേസുകൾ കുറഞ്ഞതിനെത്തുടർന്ന് വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ, മുൻകരുതലുകൾ പാലിക്കുന്നതിൽ അലംഭാവം പാടില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.